
പാലക്കാട്: സമ്പന്നതയിലും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ നിരന്തരം ശ്രമിച്ച നേതാവായിരുന്നു തോമസ് ചാണ്ടിയെന്ന് എൻ.സി.പി ജില്ലാ പ്രസിഡന്റ് എ രാമസ്വാമി.
എൻ.സി.പി പാലക്കാട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന തോമസ് ചാണ്ടി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡന്റ് ഷെനിൻ മന്ദിരാട് അദ്ധ്യഷനായി. ജില്ലാ ട്രഷറർ എം എൻ സെയ്ഫുദ്ദീൻ കിച്ച്ലു, ജില്ലാ ജനറൽ സെക്രട്ടറി ആർ ബാലസുബ്രമണ്യൻ, നേതാക്കളായ ആർ. അജയൻ, വി.മരുതൻ, രാജേഷ്
മലമ്പുഴ, ഷണ്മുഖദാസ് കണ്ണാടി പി.അരവിന്ദാക്ഷൻ വെണ്ണക്കര എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |