തൃക്കരിപ്പൂർ: നാലോളം ദേശീയ താരങ്ങളടക്കം നിരവധി ടെന്നിക്വയറ്റ് താരങ്ങളെ സംഭാവന ചെയ്ത ഇടയിലക്കാട്ടിൽ പുതിയ പ്രതിഭകളെ കണ്ടെത്താനും വളർത്തിക്കൊണ്ടുവരുവാനുമായി സമ്മർ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. ഇടയിലക്കാട് പ്രിയദർശിനി സാംസ്കാരിക കേന്ദ്രത്തിന്റെ ആഭി മുഖ്യത്തിൽ നടന്ന പരിപാടി സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി.അശോകൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽജേഴ്സി പ്രകാശനവും നിർവ്വഹിച്ചു. ചടങ്ങിൽ സംസ്ഥാന ടെന്നിക്കോയ്റ്റ് അസോസിയേഷൻ ട്രഷറർ കെ.വി.ബിജു, കെ.പി.സരോജിനി , പ്രഭാകരൻ വലിയപറമ്പ, കെപ്രീത. സംസാരിച്ചു. ആർ.ശ്രീജിത്ത് സ്വാഗതവും എം.ലക്ഷ്മണൻ നന്ദിയും പറഞ്ഞു. നാഷണൽ റഫറിയും സംസ്ഥാന ടീം കോച്ചുമായ ആർ.ഹരികൃഷ്ണന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |