കാഞ്ഞങ്ങാട്: കോട്ടച്ചേരി മത്സ്യമാർക്കറ്റിലെ മലിനജലം റോഡിലേക്ക് ഒഴുകുന്നതിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നഗരസഭ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഉന്തും തള്ളും. ബാരിക്കേഡ് മറികടന്ന് ഓഫീസിലേക്ക് കടക്കാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷാന്തരീക്ഷമുണ്ടായത്. ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അസീസ് കളത്തൂർ ഉദ്ഘാടനം ചെയ്തു. നദിർ കൊത്തിക്കാൽ അദ്ധ്യക്ഷത വഹിച്ചു. എം.പി. ജാഫർ, കെ.കെ ബദറുദീൻ, റസാഖ് തായിലക്കണ്ടി, കെ.കെ.ജാഫർ, ശംസുദീൻ ആവിയിൽ, എം.പി.നൗഷാദ്, റഷീദ് ഹോസ്ദുർഗ് , സിദ്ധീഖ് കുശാൽ നഗർ, അയ്യൂബ് ഇഖ്ബാൽ നഗർ,സി.ബി.കരീം, അഷ്രഫ് ബാവാ നഗർ, ബഷീർ ചിത്താരി , കെ.മുഹമ്മദ് കുഞ്ഞി ,തുടങ്ങിയവർ സംബന്ധിച്ചു. റമീസ് ആറങ്ങാടി സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |