പറവൂർ: മയക്കുമരുന്ന് കൈവശം വച്ച കേസിലെ രണ്ടാംപ്രതി കൊടുങ്ങല്ലൂർ എറിയാട് പറൂപ്പനക്കൽ സൈനുൾ ആബിദിനെ (24) പത്ത് വർഷ കഠിനതടവിന് പറവൂർ അഡീഷനൽ സെഷൻസ് കോടതി ഒന്ന് ശിക്ഷിച്ചു. ഒന്നരലക്ഷംരൂപ പിഴയും അടയ്ക്കണം.
2021 ഡിസംബർ 26 ഉച്ചയ്ക്ക് 12.45ന് ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്താണ് കേസിനാസ്പദമായ സംഭവം. സൈനുൾ ആബിദ്, കേസിലെ ഒന്നാംപ്രതി കൊടുങ്ങല്ലൂർ പടാകുളം കളപ്പുരയ്ക്കൽ സുഭാഷ് എന്നിവരിൽനിന്ന് ആലുവ എക്സൈസ് 2.983 കിലോഗ്രാം മെത്താഫിത്തമിൻ ഹൈഡ്രോക്ലോറൈഡ് രാസലഹരി പിടികൂടി. സർക്കിൾ ഇൻസ്പെക്ടർ കെ.ഡി. സതീശൻ പ്രതികളെ അറസ്റ്റ് ചെയ്തു. അന്വേഷണം നടത്തി കുറ്റപത്രം നൽകിയത് എറണാകുളം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന ബി. ടെനിമോനാണ്. ഒന്നാം പ്രതി സുഭാഷ് ചികിത്സയിലായതിനാൽ സൈനുൾ ആബിദിന്റെ വിചാരണയാണ് പൂർത്തിയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഹരി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |