തൃക്കരിപ്പൂർ: മുൻമന്ത്രിയും പ്രമുഖ മുസ്ലിം ലീഗ് നേതാവുമായ സി.എച്ച് മുഹമ്മദ് കോയയുടെ 41-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയും സി.എച്ച്. സെന്ററും സംഘടിപ്പിച്ച അനുസ്മരണ സംഗമം മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു.. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ.സി റൗഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ.ജി.സി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട് ആ മുഖഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.കെ.പി.ഹമീദലി, ജില്ലാ സെക്രട്ടറി ടി.സി.എ.റഹ്മാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ.ബാവ; പി.വി.മുഹമ്മദ് അസ്ലം, സി എച്ച്.സെന്റർ കൺവീനർ എൻ.കെ.പി.മുഹമ്മദ് കുഞ്ഞി, ലത്തീഫ് നീലഗിരി, എ. മുസ്തഫ ഹാജി റഫീഖ് കോട്ടപ്പുറം, ഒ.ടി.അഹമ്മദ് ഹാജി, അഷ്റഫ് പള്ളിക്കണ്ടം, പി.കെ.സി. കുഞ്ഞബ്ദുള്ള, എച്ച്.എം. കുഞ്ഞബ്ദുള്ള, എൻ.എ.മജീദ്, എം.ടി. ജബ്ബാർ, എ.സി. അത്താവുള്ള മാസ്റ്റർ, സുലൈമാൻ കൂലേരി, എം.എ.റഹീം മാസ്റ്റർ, ലത്തീഫ് ഉടുമ്പുന്തല, ഷംസീർ മണിയനൊടി, ടി.എസ്. നജീബ്, വി പി.പി.ശുഹൈബ് പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |