കാഞ്ഞങ്ങാട്: സി.പി.എം കാസർകോട് ജില്ലാസമ്മേളനത്തിന് മുന്നോടിയായി ഇന്ന് വൈകിട്ട് പൊതുസമ്മേളനം നടക്കുന്ന നോർത്ത് കോട്ടച്ചേരിയിലെ സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ സംഘാടകസമിതി ചെയർമാൻ വി.വി.രമേശൻ പതാകയുയർത്തും.പ്രതിനിധി സമ്മേളനം നാളെ രാവിലെ കാഞ്ഞങ്ങാട് മാവുങ്കാൽ റോഡ് എസ്.ബി.ഐക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ എ.കെ.നാരായണൻ-കെ.കുഞ്ഞിരാമൻ നഗറിൽ പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ,പി.കെ.ശ്രീമതി,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ എം.എൽ.എ, ആനാവൂർ നാഗപ്പൻ, പി.കെ.ബിജു എന്നിവർ സമ്മേളനത്തിൽ മുഴുനീളം പങ്കെടുക്കും.
കൊടിമര-പതാക ജാഥകൾ ഇന്ന് പുറപ്പടും
കെ.ആർ.ജയനന്ദയുടെ നേതൃത്വത്തിൽ പ്രതിനിധി സമ്മേളനനഗരിയിലേക്കുള്ള പതാക ജാഥ പൈവളിഗെ രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ ഇന്ന് രാവിലെ ഒമ്പതിന് സി എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള കൊടിമരജാഥ കയ്യൂർ രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നിന്ന് എം.രാജഗോപാലൻ എം.എൽ.എയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്ക് ഒന്നരക്ക് പ്രയാണം തുടങ്ങും. മുതിർന്ന നേതാവ് പി.കരുണാകരൻ ഉദ്‌ഘാടനം ചെയ്യും.
പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക ജാഥ സാബു എബ്രാഹിമിന്റെ നേതൃത്വത്തിൽ മുനയംകുന്ന് രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ നിന്ന് നാലിന് രാവിലെ ഒമ്പതരക്ക് പുറപ്പെടും.സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സതീഷ്ചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും. പി.ജനാർദ്ദനൻ നയിക്കുന്ന പൊതുസമ്മേളന നഗരിയിലേക്കുള്ള കൊടിമര ജാഥ ചീമേനി രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് ഒന്നരക്ക് ജില്ലാസെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ ഉദ്‌ഘാടനം ചെയ്യും. നാലുജാഥകളും ഒപ്പം ജില്ലയിലെ വിവിധ രക്തസാക്ഷി മണ്ഡപങ്ങളിൽ നിന്നും എത്തിച്ച ദീപശിഖകളും അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിൽ കേന്ദ്രീകരിച്ച് ആയിരങ്ങളുടെ അകമ്പടിയോടെ പൊതുസമ്മേളനം നടക്കുന്നനഗറിലേക്ക് നീങ്ങും. വൈകിട്ട് ആറിന് സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ . വൈകിട്ട് ഏഴിന് ടൗൺഹാൾ പരിസരത്തെ പി രാഘവൻ നഗറിൽ കെ.പി.എ.സിയുടെ 'നിങ്ങളെന്നെ 'കമ്യൂണിസ്‌റ്റാക്കി നാടകവും അരങ്ങേറും.
നാളെ രാവിലെ പ്രതിനിധി സമ്മേളന നഗറിൽ മുതിർന്ന നേതാവ് പി.കരുണാകരൻ പതാകയുയർത്തും.ജില്ലയിലെ 32 രക്തസാക്ഷി കുടീരത്തിൽ നിന്നും എത്തിച്ച ദീപശിഖ ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ പ്രതിനിധി സമ്മേളന നഗരിയിൽ കൊളുത്തും. വൈകിട്ട് അഞ്ചിന് ടൗൺ ഹാളിൽ സാംസ്കാരിക സെമിനാർ സുനിൽ പി.ഇളയിടം ഉദ്ഘാടനം ചെയ്യും. തുടർന്ന് നിലാമഴ ഗസൽ സന്ധ്യയും അരങ്ങേറും
വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്‌ണൻ, സംഘാടകസമിതി ചെയർമാൻ വി.വി.രമേശൻ, ജനറൽ കൺവീനർ കെ.രാജ്‌മോഹൻ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.പി.സതീഷ് ചന്ദ്രൻ , സി എച്ച്.കുഞ്ഞമ്പു എം.എൽ.എ ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ.വി.കുഞ്ഞിരാമൻ, പി.ജനാർദ്ദനൻ, സാബു അബ്രഹാം, വി.കെ.രാജൻ, കെ.ആർ ജയാനന്ദ, എം. സുമതി, സി പ്രഭാകരൻ, ജില്ലാ കമ്മറ്റിയംഗങ്ങളായ പി.അപ്പുക്കുട്ടൻ, പി.കെ.നിഷാന്ത്, ഏരിയാ കമ്മറ്റിയംഗം എം.രാഘവൻ, അഡ്വ.സി ഷുക്കൂർ എന്നിവർ പങ്കെടുത്തു.
സമ്മേളനത്തിൽ
#317 പ്രതിനിധികൾ
23ാം പാർട്ടി കോൺഗ്രസിന് ശേഷം കാസർകോട്
#27904 പാർടി അംഗങ്ങൾ
#100 ബ്രാഞ്ചുകൾ അധികം
#1 ലോക്കൽ കമ്മിറ്റി
കാസർകോട് സി.പി.എം
1975 ബ്രാഞ്ചുകൾ
143 ലോക്കൽകമ്മിറ്റി
.12 ഏരിയാകമ്മിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |