കുമളി : കട്ടപ്പനയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന ജോയിന്റ്കൗൺസിൽ കുമളി മേഖല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എസ് കെ എം ബഷീർ ഉദ്ഘാടനം ചെയ്തു.
വി ആർ ബീനാമോൾ നഗറിൽ നടന്ന സമ്മേളനത്തിൽ കുമളി മേഖലാ പ്രസിഡന്റ് എം .മുരുകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ .എസ് രാഗേഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പി ടി ഉണ്ണി. ജില്ല ജോയിന്റ് സെക്രട്ടറിമാരായ എ. കെ. സുഭാഷ്, എസ്, സുകുമാൻ , വനിത കമ്മിറ്റി ജില്ലാ സെക്രട്ടറി സി.ജി.അജീഷ, ജില്ലാ കമ്മിറ്റി അംഗം കെ.റ്റി. വിജു എന്നിവർ സംസാരിച്ചു.മേഖല സെക്രട്ടറി പ്രീത ഗോപാൽ പ്രവർത്തന റിപ്പോർട്ടും, ജോസഫ് ചാക്കോ സ്വാഗതവും. അമ്യത് ഭാസ് നന്ദിയും പറഞ്ഞു.ഭാരവാഹികളായി : എം മുരുകൻ ( പ്രസിഡന്റ്),അമ്യത് ദാസ്, ബിന്ദു അമ്മാൾ ( വൈസ് പ്രസിഡന്റുമാർ )
പ്രീത ഗോപാൽ ( സെക്രട്ടറി ),ഇന്ദു മോൾ റ്റി, ജോസഫ് ചാക്കോ ( ജോയിന്റ് സെക്രട്ടറിമാർ )
ബെന്നി വർഗ്ഗിസ് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |