നീലേശ്വരം: കേണമംഗലം ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ ചരിത്ര സെമിനാർ വിശിഷ്ടാതിഥികളും പ്രബന്ധ അവതാരകരും വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. കരിന്തളം കളരി പ്രസിഡന്റ് അഡ്വ. കെ.കെ. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ ആമുഖപ്രഭാഷണം നടത്തി മുൻ ഐ.ജി. കെ.വി. മധുസൂദനൻ ഉപഹാര സമർപ്പണം നടത്തി. പ്രബന്ധാവതരണത്തിൽ കരിന്തളം ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് കെ. വിദ്യ അദ്ധ്യക്ഷയായി. സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. യാദവ സഭ യൂനിറ്റ് പ്രസിഡന്റ് ബി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി. നന്ദകുമാർ സ്വാഗതവും കെ. നാരായണൻകുട്ടി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |