പയ്യാവൂർ: പ്രവർത്തനം തടഞ്ഞിട്ടുള്ള ചെമ്പന്തൊട്ടി നായനാർമലയിലെ കരിങ്കൽ ക്വാറി വീണ്ടും തുടങ്ങാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട് പ്രദേശത്തെ വാർഡ് കൗൺസിലർമാരായ എം.വി.ഷീന, കെ.ജെ.ചാക്കോ കൊന്നയ്ക്കൽ എന്നിവർ ശ്രീകണ്ഠപുരം നഗരസഭാധികൃതർക്ക് പരാതി നൽകി. കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ നായനാർ മലയിലെ മൂളിയാൻ ക്വാറി പ്രവർത്തിക്കുന്നതായി സ്ഥലം സന്ദർശിച്ച തങ്ങൾക്ക് ബോദ്ധ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതിനെ തുടർന്ന് മാസങ്ങളായി പ്രവർത്തനം നിലച്ചിരുന്ന ക്വാറി നഗരസഭ അറിയാതെ വീണ്ടും പ്രവർത്തിക്കുന്നതിൽ ജനങ്ങൾ ഭയാശങ്കയിലാണ്. ആയതിനാൽ എത്രയും വേഗം ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ നടപടിയുണ്ടാകണമെന്നാണ് പരാതിയിലെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |