കണ്ണൂർ: നാടിന്റെ വികസന പ്രക്രിയയിൽ കാര്യമായ പങ്കു വഹിക്കുന്ന പ്രവാസികളുടെ ശിഷ്ട ജീവിതം സുരക്ഷിതമാക്കാൻ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങൾ ശക്തമായ നിലപാടുകൾ സ്വീകരിക്കണമെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ ആവശ്യപ്പെട്ടു. പ്രവാസ ലോകത്തുനിന്ന് തിരിച്ചുവന്ന സമൂഹത്തെ ഭരണകൂടങ്ങൾ കാര്യമായി പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രവാസി ലീഗ് സംസ്ഥാന വ്യാപകമായി ജില്ലാ കളക്ടറേറ്റുകൾക്കു മുമ്പിലും നോർക്ക ഓഫീസുകൾക്കു മുന്നിലും സംഘടിപ്പിച്ച അവകാശ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ കളക്ടറേറ്റിനു മുമ്പിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സി.പി.വി അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബദുൽ കരീം ചേലേരി മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി യു.പി. അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |