കൊട്ടിയൂർ: ശ്രീപാദം പബ്ലിക്കേഷൻസിന്റെ കൊട്ടിയൂർ ഉത്സവ പതിപ്പ് വൈശാഖം പ്രസിദ്ധീകരിച്ചു. അക്കരെ കൊട്ടിയൂരിലെ കൂത്തമ്പലത്തിൽ നങ്ങ്യാരമ്മ, പുതിയേടത്ത് നമ്പ്യാർമഠം രമാദേവി അമ്മ പാലപ്പുറം പ്രകാശനം നിർവ്വഹിച്ചു. കൊട്ടിയൂർ ദേവസ്വം ട്രസ്റ്റി എൻ. പ്രശാന്ത് ആദ്യ പ്രതി സ്വീകരിച്ചു. എഡിറ്റർ പി.എസ്. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
മാണി മാധവാനന്ദ ചാക്യാർ ഒറ്റപ്പാലം, ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ കെ. ഗോകുൽ, പി.പി. രാജേഷ് തന്ത്രി അമൃതകലാക്ഷേത്ര ഡയറക്ടർ കൂത്തുപറമ്പ്, എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് കെ. സുനിൽകുമാർ, സെക്രട്ടറി വി.വി. സജേഷ് കുമാർ, പി. ജയകൃഷ്ണൻ മട്ടന്നൂർ, കെ. രാജീവൻ എന്നിവർ സംസാരിച്ചു. മകം നാളിലെ ഉച്ച ശീവേലിക്കു ശേഷം അക്കരെ കൊട്ടിയൂരിൽ സ്ത്രീകൾക്ക് പ്രവേശനമില്ലെങ്കിലും അക്കരെ സന്നിധിയിൽ വസിക്കാൻ അനുവാദമുള്ള ഏക വനിതയാണ് കൂത്തമ്പലത്തിലെ നങ്ങ്യാരമ്മ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |