
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ അഞ്ച് കിലോ മീറ്റർ ചുറ്റളവിൽ ഇന്നു രാവിലെ മുതൽ മൂന്ന് ദിവസത്തേക്ക് ഡ്രോൺ, പാരാ ഗ്ലൈഡർ, ഹാട്ട് എയർ ബലൂണുകൾ, മറ്റേതെങ്കിലും ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചു. ജില്ലാ കളക്ടർ അരുൺ കെ വിജയനാണ് ഉത്തരവിട്ടത്. വിമാനത്താവളത്തിന്റെ അതിർത്തി മുതൽ അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ് നിരോധനം ബാധകം. വിമാനങ്ങൾ ഇറങ്ങുന്നതിനോ പറന്നുയരുന്നതിനോ തടസ്സമാവുന്ന രീതിയിൽ ഇത്തരത്തിൽ ഏതെങ്കിലും പ്രവർത്തനം കണ്ടാൽ അടുത്ത പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിക്കണം. ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023 പ്രകാരമാണ് ജില്ലാ കളക്ടർ ഡ്രോൺ നിരോധിച്ച് ഉത്തരവിറക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |