തളിപ്പറമ്പ് (കണ്ണൂർ): കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വൈകിട്ട് അഞ്ചിന് കണ്ണൂരിലെത്തും. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനാണ് അദ്ദേഹം എത്തുന്നത്. സന്ദർശനത്തിന് മുന്നോടിയായി വൻ സുരക്ഷാസംവിധാനമാണ് ക്ഷേത്രത്തിലും പരിസരത്തും എൻ.എസ്.ജി ഏർപ്പെടുത്തിയിട്ടുള്ളത്.
അമിത്ഷാ എത്തുന്നതിന് 10 മിനിട്ടു മുമ്പ് ക്ഷേത്രത്തിൽ നിന്നും മുഴുവൻ പേരെയും ഒഴിപ്പിക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ടവരൊഴികെ മറ്റ് ആർക്കും ഈ സമയത്ത് പ്രവേശനമുണ്ടാകില്ല. തിരുവനന്തപുരത്ത് നിന്നും എത്തുന്ന അമിത്ഷായെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും അനുഗമിക്കും. 23 ബി.ജെ.പി നേതാക്കൾക്ക് ക്ഷേത്ര കൊട്ടുമ്പുറത്തിന് സമീപം വരെ പ്രവേശനം നൽകും. ക്ഷേത്രം ഭരണസമിതി പ്രസിഡന്റിന്റെ മുറിയിലെത്തി വസ്ത്രം മാറ്റിയ ശേഷം ബി.ജെ.പി നേതാക്കളെ കാണും. രാജീവ് ചന്ദ്രശേഖറിന് പുറമെ ദേശീയസമിതിയംഗം പി.കെ.കൃഷ്ണദാസ്, കെ.രഞ്ജിത്ത്, കെ.കെ.വിനോദ്കു മാർ, അജയകുമാർ, എ.പി.ഗംഗാധരൻ എന്നിവർ അമിത്ഷായ്‌ക്കൊപ്പം ക്ഷേത്രത്തിനകത്ത് പ്രവേശിക്കും.
മാദ്ധ്യമപ്രവർത്തകർക്കടക്കം ക്ഷേത്രത്തിൽ പ്രവേശനമുണ്ടാകില്ല.രാജരാജേശ്വരന് പൊന്നിൻകുടം വച്ച് തൊഴുതതിന് ശേഷം അദ്ദേഹം മടങ്ങും. എൻ.എസ്.ജിക്ക് പുറമെ സംസ്ഥാന പൊലീസിന്റെ സുരക്ഷയും ക്ഷേത്രത്തിലുണ്ടാകും.ഡി.ജി.പി, ഐ.ജി, ജില്ലാ പൊലീസ് മേധാവി, ജില്ലയിലെ ഡിവൈ.എസ്.പിമാർ, സി.ഐമാർ, എസ്.ഐമാർ തുടങ്ങിയവർ സുരക്ഷാസംഘത്തി ലുണ്ടാകും. . ദേശീയ സുരക്ഷ . ഉദ്യോഗസ്ഥർ കഴിഞ്ഞ കുറെ ദിവസങ്ങളായി തളിപ്പറമ്പിൽ തന്നെയുണ്ട്. സംഘം ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ്കുമാർ ഉൾപ്പെടെയുള്ളവരുമായി. അവർ ചർച്ച നടത്തിയിരുന്നു. ദേശീയ കൗൺസിലംഗം പി.കെ. കൃഷ്ണദാസ്. ഇന്നലെ തളിപ്പറമ്പിലെത്തി അമിഷാ എത്തുന്നതിന്റെ ക്രമീകരണങ്ങൾ നടത്തി മൂന്നാം തവണയാണ് അമിത്ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദരശനത്തിന് എത്തുന്നത്.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
കണ്ണൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഇന്നു വൈകുന്നേരം 4 മണി മുതൽ 7 മണിവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എയർപോർട്ട് റോഡ്, മട്ടന്നൂർ, ചാലോട്, കൊളോളം, വടുവൻകുളം, മയ്യിൽ, നണിച്ചേരി കടവ് ഭാഗത്താണ് നിയന്ത്രണം .
കണ്ണൂരിൽ നിന്നും എയർപോർട്ട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മേലെ ചൊവ്വ, താഴെ ചൊവ്വ, ചക്കരക്കൽ, അഞ്ചരക്കണ്ടി വഴി മട്ടന്നൂരിലേക്ക് പോവേണ്ടതാണ് തളിപ്പറമ്പിൽ നിന്നും എയർ പോർട്ട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തളിപ്പറമ്പ്, ചിറവക്ക്, ധർമ്മശാല വഴി കണ്ണൂരിലേക്ക് പോകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |