കാഞ്ഞങ്ങാട്: സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖല സമ്മേളനം മേലാങ്കോട്ട് ലയൺസ് ഹാളിൽ ജില്ലാ ജനറൽ സെക്രട്ടറി ഷിബു തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു കാലവർഷ കെടുതിയിൽ നാശനഷ്ടം സംഭവിച്ച വാടക വിതരണ സാധന സാമഗ്രികൾക്ക് മതിയായ നഷ്ട പരിഹാരം നൽകുക, ലൈറ്റ് ആൻഡ് സൗണ്ട്സ് രംഗത്ത് സർക്കാർ അംഗീകൃത കോഴ്സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രമേയത്തിൽ അവശ്യപ്പെട്ടു. മേഖല പ്രസിഡന്റ് ഗംഗാധരൻ നവനീത് അദ്ധ്യക്ഷത വഹിച്ചു. വരവ് ചിലവും മേഖല ജനറൽ സെക്രട്ടറി സുരേഷ് വെള്ളിക്കോത്ത് റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ചിത്രരാധാകൃഷ്ണൻ എസ്.എസ്.എൽ.സി , പ്ലസ് ടു വിജയികളെ ആദരിച്ചു. എസ്.എസ്.ഹംസ, വാസന്തി കുമാരൻ, മധുകുമാർ, ഫിറോസ് പടിഞ്ഞാർ, ജവഹർ മുരളി എന്നിവർ സംസാരിച്ചു. സുരേഷ് വെള്ളിക്കോത്ത് സ്വാഗതവും സതീശൻ ദീക്ഷിത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |