കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ഉപജില്ലാ ശാസ്ത്ര മേള 16, 17,തീയ്യതികളിൽ വൊക്കേഷണൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലും കാഞ്ഞങ്ങാട് കടപ്പുറം പി.പി.ടി.എസ്.എ.എൽ.പി സ്‌കൂൾ, മരക്കാപ്പ് കടപ്പുറം ജി.എഫ്.എച്ച്.എസിലുമായി നടക്കും.ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം പ്രസ് ഫോറം ഹാളിൽ വർക്കിംഗ് ചെയർമാൻ എൻ ഉണ്ണികൃഷ്ണൻ നിർവഹിച്ചു. സംഘാടക സമിതി ജന.കൺവീനർ എം.എ അബ്ദുൽ ബഷീർ , പി.എസ് അരുൺ, കെ.പി.രഞ്ജിത്ത്, പി. ദിലീപ് കുമാർ, റഷീദ് മാസ്റ്റർ, കെ.രവീന്ദ്രൻ, ദിനേഷ് എക്സ്പ്ളസ്, പി.സമീർ സിദ്ദീഖി, ബാബു കോട്ടപ്പാറ, പി.വി.സുമതി, ബാബു രാജ് , സി ശാരദ, എൻ.സുലൈഖ, പി.വി.ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.കാഞ്ഞങ്ങാട് സ്‌കൂളിൽ ഗണിത മേള, സാമൂഹ്യ ശാസ്ത്ര മേള , ഐ.ടി മേള, പി.പി.ടി.എസ്.എ.എൽ.പി സ്‌കൂളിൽ പ്രവൃത്തി പരിചയമേള ജി.എഫ്.എച്ച്.എസിൽ ശാസ്ത്ര മേള എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |