മാഹി: മാഹി മദർ തെരേസാ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത് സയൻസ് നഴ്സിംഗ് കോളേജിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.പുതുച്ചേരിയിൽ നിന്നും നാല്, കാരയ്ക്കൽ നിന്നും അഞ്ച്, മാഹിയിൽ നിന്നും 13, കേരളത്തിൽ നിന്നും രണ്ടും അടക്കം24 വിദ്യാർത്ഥികൾക്കാണ് ഒന്നാംഘട്ട കൗൺസിലിംഗിൽ അവസരം ലഭിച്ചത്. 24 വിദ്യാർത്ഥികൾക്കാണ് ഒന്നാംഘട്ട കൗൺസിലിംഗിൽ അവസരം ലഭിച്ചത്. മാഹി റീജണൽ അഡ്മിനിസ്‌ട്രേറ്റർ ഡി.മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു.രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ.പി.പി.ബിജു,ഡോ.സി എച്ച്.രാജീവൻ, ഡോ.ശബ്ന ,നഴ്സിംഗ് സൂപ്രണ്ട് ബ്രഹ്മാവതി എന്നിവർ സംസാരിച്ചു. ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇഷ്ഹാഖ്, സ്വാഗതവും ഡോ.വി.സിന്ധു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |