ചെമ്പേരി: കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലുള്ള കാത്തലിക് മെന്റൽ ഹെൽത്ത് മിനിസ്ട്രിയുടെ തലശേരി അതിരൂപതാതല ഉദ്ഘാടനം ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജിൽ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു.പ്രോട്ടോസിഞ്ചെല്ലൂസ് ആന്റണി മുതുകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ മെന്റൽ ഹെൽത്ത് മിനിസ്ട്രി വൈസ് പ്രസിഡന്റ് എഡ്വിൻ വാക്കർ, മെന്റൽ ഹെൽത്ത് മിനിസ്ട്രി തലശേരി അതിരൂപത ഡയറക്ടർ ഫാ.സുബിൻ റാത്തപ്പിള്ളിൽ, അതിരൂപത കൗൺസലിംഗ് സെന്റർ ഡയറക്ടർ ഡോ.സെബാസ്റ്റ്യൻ ചെരിപുറത്ത്, മെന്റൽ ഹെൽത്ത് മിനിസ്ട്രി കോഓർഡിനേറ്റർ ജോണി തോമസ് വടക്കേക്കര എന്നിവർ പ്രസംഗിച്ചു. പ്രശസ്ത സൈക്കോളജിസ്റ്റായ സിസ്റ്റർ ഡോ. ജോവാൻ ചുങ്കപ്പുര ക്ലാസ് നയിച്ചു.സിസ്റ്റർ ഡോ. ട്രീസ പാലക്കൽ, ഫാ. പ്രിയേഷ് കളരിമുറി എന്നിവരെ മാർ ജോസഫ് പാംപ്ലാനി മെമന്റോ നല്കി ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |