ഇരിട്ടി: ആറളം വൈൽഡ്‌ലൈഫ് ഡിവിഷൻ മലബാർ നാച്ച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും ട്രാവൻകൂർ നാച്ച്വർ ഹിസ്റ്ററി സൊസൈറ്റിയുടെയും സഹകരണത്തോടെ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ മൂന്നു ദിവസത്തെ സർവ്വേയിൽ കണ്ടെത്തിയത് ഏഴിനം പുതിയ തുമ്പികളെ.ഗവേഷകർ, വിദ്യാർത്ഥികൾ, പ്രകൃതി സ്നേഹികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അറുപത്തിയഞ്ചോളം പേരാണ് സർവേയിൽ പങ്കെടുത്തത്.
സർവ്വേ പരിപാടിയുടെ ഉദ്ഘാടനം ആറളം വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ നിർവ്വഹിച്ചു.സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ സീനിയർ സയിന്റിസ്റ്റായ ഡോ.ജാഫർ പാലോട്ട്, ഡോ.കലേഷ് സദാശിവൻ,ഡോ.എബ്രഹാം സാമുവൽ ഡോ-ഫ്രാൻസി കാക്കശ്ശേരി, വി.സി ബാലകൃഷ്ണൻ ആറളം അസി - വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ വി. ആർ. ഷാജീവ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ആറളത്ത് 130 ഇനം തുമ്പികളായി
പുതുതായി കണ്ടെത്തിയ ഏഴ് സ്പീഷീസുകൾ വന്യജീവിസങ്കേതങ്ങളിൽ ആദ്യമായി കണ്ടെത്തിയവയാണ്, കുറുനഖവാലൻ,ചോല കടുവ, പൊക്കൻ കടുവ, നീലക്കറുപ്പൻ വ്യാളി, മഞ്ഞക്കറുപ്പൻ മുളവാലൻ,വയനാടൻ അരുവിയൻ, നാട്ടുപെരുംകണ്ണൻ എന്നിവയാണ് പുതുതായി കണ്ടെത്തിയ തുമ്പികൾ.ഇവ അടക്കം ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളിൽ 103 തുമ്പികളുടെ സ്പീഷിസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |