പയ്യന്നൂർ : നഗരസഭ ശാസ്ത്രോത്സവം നാളെ മുതൽ 20 വരെ ഏച്ചിലാംവയൽ ആസ്ട്രോയിൽ നടക്കും. വാന നിരീക്ഷണകേന്ദ്രം ഒന്നാം നിലയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.നാളെ വൈകീട്ട് 5 ന് നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിതയുടെ അദ്ധ്യക്ഷതയിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഐ.എസ്.ആർ.ഒ.റിട്ട: ശാസ്ത്രജ്ഞൻ വി.പി.ബാലഗംഗാധരൻ മുഖ്യാതിഥിയായിരിക്കും. പരിപാടിയുടെ ഭാഗമായി 18 ന് 3 ന് വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രവും ശാസ്ത്രബോധവും "എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പ്രൊഫ.കെ.പാപ്പുട്ടി ഉദ്ഘാടനം ചെയ്യും. നാല് ദിവസങ്ങളിലായി വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങളും ക്യാമ്പും സംഘടിപ്പിക്കും. വാർത്താ സമ്മേളനത്തിൽ ചെയർപേഴ്സൺ കെ.വി.ലളിത , വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ,ടി.വിശ്വനാഥൻ, വി.വി.സജിത, ടി.പി.സെമീറ, കൗൺസിലർ ഇ.ഭാസ്കരൻ , ആർ.മുരളീധരൻ, സി കെ.ബിന്ദു, ടി.മധു ,പി.വി.വിജയൻ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |