കാഞ്ഞങ്ങാട്: നവംബർ 15 മുതൽ 19 വരെ നടക്കുന്ന 72 ാ മത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് സർക്കിളിലെ സംഘാടകസമിതി യോഗം കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ കൺസ്യൂമർ ഫെഡ് എക്സിക്യുട്ടീവ് ഡയറക്ടർ വി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. ഹൊസ്ദുർഗ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി. മണിമോഹൻ അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് അസി.രജിസ്ട്രാറും സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറിയുമായ പി.ലോഹിതാക്ഷൻ വാരാഘോഷ പരിപാടികൾ വിശദീകരിച്ചു. സി പ്രഭാകരൻ , എം.രാഘവൻ, കൊപ്പൽ പ്രഭാകരൻ, വി.കമ്മാരൻ,എം.ഹാജറ, എ.എം.മേരി , എൻ.ആർ.ബിന്ദുമോൾ എന്നിവർ സംസാരിച്ചു.വെള്ളരിക്കുണ്ട് അസിസ്റ്റന്റ് രജിസ്റ്റാർ വി. സുനിൽകുമാർ സ്വാഗതവും പി.വി രഞ്ജിത്ത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |