
കണ്ണൂർ: പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പാമ്പൻ മാധവന്റെ ബന്ധുവും മുൻ കോൺഗ്രസ് പഞ്ചായത്ത് അംഗവുമായിരുന്ന ശ്രീസുമ വിനോദ് ബി.ജെ.പി സ്ഥാനാർത്ഥിയായി കണ്ണൂർ കോർപറേഷനിൽ മത്സരിക്കും. പള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തംഗമായിരുന്നു. ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥിയായി പഞ്ഞിക്കയിൽ ഡിവിഷനിൽ നിന്നാണ് ജനവിധി തേടുന്നത്. കോൺഗ്രസിൽ സജീവമായിരുന്ന ശ്രീസുമ കെ.എസ്.യു സംസ്ഥാന എക്സിക്യുട്ടീവ് അംഗമായും യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പഠനകാലത്ത് കണ്ണൂർ എസ്.എൻ.കോളേജിൽ കെ.എസ്.യു ബാനറിൽ യൂണിയൻ വൈസ് ചെയർപേഴ്സണായിരുന്നു. കഴിഞ്ഞ 9 വർഷമായി ബി.ജെ.പിയോട് അടുപ്പം കാണിച്ചിരുന്ന ശ്രീസുമ ആദ്യമായാണ് ബി.ജെ.പിക്ക് വേണ്ടി മത്സര രംഗത്തിറങ്ങുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |