
പാനൂർ: പൂത്തൂർ കുയിമ്പിൽ പള്ളിയറ ക്ഷേത്രത്തിലെ മൂന്നു ഭണ്ഡാരങ്ങൾ കുത്തിതുറന്ന് മോഷണം നടത്തി. പടിപ്പുര ഭണ്ഡാരം , ഭഗവതിയുടെ ഭണ്ഡാരം.നാഗഭഗവതിയുടെ ഭണ്ഡാരം എന്നിവയാണ് കുത്തിതുറന്നത്. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. രാവിലെ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തനാണ് മോഷണം നടന്ന വിവരം ഭാരവാഹികളെ അറിയിക്കുകയായിരുന്നു. തുടർന്ന് ഭാരവാഹികൾ നൽകിയ വിവരമനുസരിച്ച് പൊലീസെത്തി
തെളിവെടുപ്പ് നടത്തി. മോഷണം നടത്താൻ ഉപയോഗിച്ച പാര തൊടുത്ത സ്ഥലത്ത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.വിരലടയാള വിദഗ്ധരും സംഭവസ്ഥലം പരിശോധിച്ചു. മോഷണം നടന്ന ഭണ്ഡാരത്തിനു താഴെ നോട്ടുകളും നാണയ തുട്ടുകളും വീണു കിടപ്പുണ്ട്.പന്ത്രണ്ടായിരം രൂപയോളം നഷ്ടമുണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികളായ നാണു മാസ്റ്റർ, ശശി, എം.കെ.ലിഷിത്ത്,കൃഷ്ണൻ മാസ്റ്റർ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |