
കണ്ണൂർ: പേരാവൂർ സ്‌പോർട്സ് ഫൗണ്ടേഷന്റെ വാക്കറു പേരാവൂർ മാരത്തൺ ഏഴാം എഡിഷൻ ഡിസംബർ ഏഴിന് പേരാവൂർ ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ നടക്കും. ഒളിംപ്യൻ അഞ്ജു ബോബി ജോർജാണ് പരിപാടിയുടെ ബ്രാൻഡ് അംബാസിഡർ. ഓപ്പൺ വിഭാഗത്തിൽ 500 രൂപയും ഫൺ റൺ വിഭാഗത്തിന് 300 രൂപയും 18 വയസിന് താഴെയുള്ള കുട്ടികൾക്ക് 200 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്. ഓപ്പൺ വിഭാഗത്തിൽ ഒന്നുമുതൽ മൂന്നുവരെയുള്ള സ്ഥാനക്കാർക്ക് യഥാക്രമം 15,000, 10,000, 5000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും. 50ന് മുകളിലുള്ള വിഭാഗത്തിനും 18ന് താഴെയുള്ളവർക്കും യഥാക്രമം 5000, 3000, 2000 രൂപയും ലഭിക്കും.ഡിസംബർ 10ന് രജിസ്‌ട്രേഷൻ അവസാനിക്കും. ഈ മാസം 25, 26 തീയതികളിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യവുമുണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ ഒളിംപ്യൻ അഞ്ജു ബോബി ജോർജ്, ഭാരവാഹികളായ ഫ്രാൻസിസ് ബൈജു ജോർജ്, വി.നൗഷാദ്, റോബർട്ട് ബോബി ജോർജ്, എം.സി.കുട്ടിച്ചൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |