
കാഞ്ഞങ്ങാട്: കൊടവലം മഹാവിഷ്ണു ക്ഷേത്രത്തിൽ അടുത്ത വർഷം ഏപ്രിൽ അവസാനവാരം നടക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ മുന്നൊരുക്കം തുടങ്ങി. തിരുവോണ ഉത്സവദിനത്തിൽ ക്ഷേത്രനടയിൽ ഭക്തജനങ്ങളുടെ കൂട്ടപ്രാർത്ഥനയ്ക്ക് ശേഷം നിധിശേഖരണം തുടങ്ങി. എം.കെ.ഭാസ്ക്കരൻ അട്ടേങ്ങാനം ആദ്യ നിധി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ.നാരായണ വാര്യർക്ക് കൈമാറി. ക്ഷേത്രംഹാളിൽ നടന്ന ഭക്തജന സംഗമത്തിൽ എൻ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി ഇരിവിൽ ഐ.കെ രാംദാസ് വാഴുന്നവർ ഭദ്രദീപം കൊളുത്തി.ഗണപതി ഭട്ട് മാവുങ്കാൽ, ആഘോഷകമ്മിറ്റി ജനറൽ കൺവീനർ പി.കൃഷ്ണൻ കാവുങ്കാൽ, ടി.പി.രാമചന്ദ്രൻ, മണിനിട്ടൂർ,രതീഷ് പൊന്നം വളപ്പ്, മുരളീധരൻ കൊടവലം, ഇ.അമ്പൂഞ്ഞി, എ.ദാമോദരൻ നായർ, അനിൽ അടിയോടി, വി.സുധാകരൻ, മോഹനൻ കൊടവലം എന്നിവർ സംസാരിച്ചു. പെരികമന ജയേഷ് കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭാഗവത സപ്താഹയജ്ഞം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |