
കാഞ്ഞങ്ങാട്:ഓട്ടോ തൊഴിലാളി യൂണിയൻവെള്ളിക്കോത്ത് യൂണിറ്റ് സമ്മേളനം അടോട്ട് എ.കെ.ജി ഭവനിൽ ഏരിയ പ്രസിഡന്റ് എം.പൊക്ളൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കൊട്ടൻ കുഞ്ഞി അടോട്ട് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.രാഘവൻ, സി.എച്ച്.കുഞ്ഞമ്പു, ഉണ്ണി പാലത്തിങ്കൽ, പി.ആർ.രാജു, സരസൻ പേരളം എന്നിവർ സംസാരിച്ചു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ ലേബർ കോഡ് ഉപേക്ഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ മുഴുവൻ ഓട്ടോ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഹരീഷ് ആനവാതുക്കാൽ രക്തസാക്ഷി പ്രമേയവും ഹരീഷ് പെരളം അനുശോചന പ്രമേയവും അവതരിപ്പിച്ചു.സെക്രട്ടറി രാജീവൻ കണ്ണികുളങ്ങര പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികൾ:മിഥുൻ വിണച്ചേരി (പ്രസി.),സബിൻ കാട്ടുകുളങ്ങര(സെക്ര ), ശശി കുതിരമ്മൽ (ട്രഷ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |