
കണ്ണൂർ:ശ്രീ നാരായണ കോളേജും എക്കണോമിക്സ് ആലുംനി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ആൾ കേരള ഇന്റർ കോളേജിയേറ്റ് ക്വിസ് മത്സരം ' നിക്ഷാൻ എസ് എൻ ക്വിസ് ' നാളെ രാവിലെ 10.30ന് കോളേജ് സെമിനാർ ഹാളിൽ പ്രിൻസിപ്പാൾ ഡോ.കെ.പി.പ്രശാന്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനദാനം നിർവഹിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ nsquiz2025@gmail.com എന്ന ഇമെയിലിൽ പേര് റജിസ്റ്റർ ചെയ്യണം. ഒരു കോളേജിൽ നിന്നും 2 പേരടങ്ങുന്ന ടീമിനാണ് പ്രവേശനം. വാർത്താ സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.പി.പ്രശാന്ത്, അലുംനി പ്രസിഡന്റ് എം.വാസുദേവൻ, അഡ്വയിസർ സി.ഒ.കെ അലവി, അലുംനി അംഗങ്ങളായ ശ്രീകാന്ത് ചേനോളി, എ. പി. രാകേഷ് എന്നിവർ പങ്കെടുത്തു. ഫോൺ: 94446148341.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |