അടൂർ: ബോയ്സ്ഹൈസ്കൂളിൽ എം.എൽ.എ ആസ്തിവികസന ഫണ്ട് 33 ലക്ഷം രൂപ വിനിയോഗിച്ച് സ്ഥാപിച്ച ഹൈടെക് ക്ലാസ് മുറികൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് കെ.എൻ.സുനിൽ ബാബു അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ ദിൻരാജ്, ബ്ലോക്ക് പഞ്ചായത്തംഗം ഷാജി വർഗീസ്, സുനിൽ മൂലയിൽ, ജെമിനി ലിനു, തോമസ് ജോൺ മോളേത്ത്, അടൂർ ശശാങ്കൻ, ടി.സത്യൻ, ഡോ.കെ.എൻ. മനോജ് കുമാർ, ആർ.സോമനാഥൻ പിള്ള, പി.ആർ ഗിരീഷ്, ഉദയൻ പിള്ള, ശ്രീകല എ.എസ്, ടി. റെജി. പി.ഡി രത്നകുമാരി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |