കരുനാഗപ്പള്ളി: പാവുമ്പ അമൃത യു.പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ നാളെ സമാപിക്കും. ഇന്ന് രാവിലെ 10 മുതൽ നാടൻപാട്ട് കളരി, 11 ന് ഭരതനാട്യം, ഉച്ചയ്ക്ക് 12 ന് സകലകല, വൈകിട്ട് 4 ന് പ്രതിഭാ സംഗമവും ആദരിക്കലും. ജില്ലാ പഞ്ചായത്ത് മെമ്പർ നജീം മണ്ണേൽ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യും. സിനിമതാരം പ്രമോദ് വെളിയനാട് പ്രതിഭകളെ ആദരിക്കും. 6.30 മുതൽ നാടകം: മാടൻ മോക്ഷം. നാളെ രാവിലെ 10 ന് നടക്കുന്ന പൂർവ വിദ്യാർത്ഥി സംഗമം കഥകളി ആർട്ടിസ്റ്റ് രാധാകൃഷ്ണൻ പാവുമ്പ ഉദ്ഘാടനം ചെയ്യും. സിനിമാതാരം അരുൺ ശങ്കർ മുഖ്യ അതിഥിയായിരിക്കും. 11 ന് ഗുരുവന്ദനം, ഉച്ചക്ക് 2 മുതൽ സൈബർ ബോധവൽക്കരണ ക്ലാസ്സ്, 3 ന് ആരംഭിക്കുന്ന സമാപന സമ്മേളനം കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ സ്വാമി തുരുയാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണവും കുരീപ്പുഴ ശ്രീകുമാർ മുഖ്യ പ്രഭാഷണവും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി മുഖ്യ അതിഥിയായിരിക്കും. രാത്രി 7.30 ന് നാടൻപാട്ടും ദൃശ്യാവിഷ്ക്കാരവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |