പയ്യാവൂർ: കെ.സി.വൈ.എം, എസ്.എം.വൈ.എം തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സേഫ് ജെൻ' ട്രാഫിക് മാസാചരണവും ബോധവത്കരണ പരിപാടിയും തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നടന്നു. ട്രാഫിക് നിയമങ്ങൾ സംബന്ധിച്ച ബോധവത്കരണവും സുരക്ഷിത ഗതാഗതത്തിന്റെ ആവശ്യകതയും സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി തളിപ്പറമ്പ് നഗരസഭ ചെയർമാൻ പി.കെ സുബൈർ ഉദ്ഘാടനം ചെയ്തു.
കെ സി വൈ എം അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര അദ്ധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാദർ അഖിൽ മാത്യു മുക്കുഴി ആമുഖ പ്രഭാഷണം നടത്തി. തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന വികാരി ഫാദർ മാത്യു ആശാരിപ്പറമ്പിൽ മുഖ്യാതിഥിയായി. അതിരൂപത ജനറൽ സെക്രട്ടറി അമൽ പേഴുംകാട്ടിൽ, വൈസ് പ്രസിഡന്റ് അഖിൽ നെല്ലിക്കൽ, ശ്രേയ ശ്രുതിനിലയം, സെക്രട്ടറി സോന ചവണിയാങ്കൽ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |