
തിരുവനന്തപുരം: ഗതാഗത നിയമലംഘനം കണ്ടെത്താനുള്ള ട്രാഫിക് പൊലീസിന്റെ 'വൈറ്റ്‌ലൈൻ-ലൈഫ്‌ലൈൻ' പരിശോധനകളിൽ വിവിധ നിയമലംഘനങ്ങൾക്ക് 3,04,150 രൂപ പിഴ ചുമത്തി. സീബ്രാ ക്രോസിംഗുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഡ്രൈവർമാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായാണ് പരിശോധന നടത്തിയത്. 46 ,926 വാഹനങ്ങൾ പരിശോധിച്ചു. 1215 വാഹനങ്ങൾ സീബ്രാ ക്രോസിൽ നിയമലംഘനം നടത്തിയതായി കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |