പയ്യാവൂർ: ദേശീയ ബാലികാ ദിനാചരണത്തിന്റെ ഭാഗമായി ഏരുവേശി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ സുകന്യ സമൃദ്ധി യോജന ഗ്രാമമായി പ്രഖ്യാപിച്ചു. പത്ത് വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്കായി കേന്ദ്രസർക്കാർ നടപ്പാക്കിവരുന്ന സുകന്യ സമൃദ്ധി യോജന സമ്പാദ്യ പദ്ധതി ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും സഹായത്തിനായുള്ള പദ്ധതിയിൽ ഈ പ്രായപരിധിയിൽ വരുന്ന പഞ്ചായത്തിലെ മുഴുവൻ പെൺകുട്ടികളെയും അംഗങ്ങളായി ചേർത്തു. ചെമ്പേരി പോസ്റ്റ് മാസ്റ്റർ അനിൽകുമാർ പദ്ധതി വിശദീകരിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജൻ കാരമയിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേരി ഫ്രാൻസിസ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ ശ്രീനാഥ്, പി.കെ.രമേശൻ, സാലി മാത്യു, ഷീജ ജെയിംസ്, നളിനമ്മ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |