
പാറശാല: ആറയൂരിൽ വീട് കുത്തിത്തുറന്ന് മോഷണം. പൈങ്കരവീട്ടിൽ സനൽകുമാറിന്റെ വീട്ടിൽ കയറി പണം മോഷ്ടിക്കുകയും സമീപത്തെ പരശുവക്കൽ ചിത്തിരംപഴിഞ്ഞിയിൽ നിർമ്മലയുടെ വീട്ടിൽ കടന്നും കള്ളന്മാർ മോഷണശ്രമം നടത്തി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. പുലർച്ച 4ന് സനൽകുമാറിന്റെ വീടിന്റെ പിൻവാതിൽ കമ്പിപ്പാരയും ചുറ്റികയും കൊണ്ട് തകർത്ത് അകത്തുകയറിയ കള്ളന്മാർ സനൽകുമാറിന്റെ ഭാര്യയുടെ ബാഗിലെ രണ്ടായിരത്തോളം രൂപ അപഹരിച്ചു. വീടിനുള്ളിലെ അലമാരയും സ്യൂട്ട്കെയ്സും മേശയും കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചെറിഞ്ഞ നിലയിലാണ്. സനൽകുമാർ ആറൻമുളയിൽ ജോലിക്ക് പോവുകയും ഭാര്യയും മക്കളും രാത്രിയിൽ സമീപത്തെ കുടുംബ വീട്ടിലുമാണ് താമസിച്ചിരുന്നത്. ഇയാളുടെ മാതാവ് നെയ്യാറ്റിൻകര ആയുർവേദാശുപത്രിയിൽ ചികിത്സയിലുമാണ്. ഇത് മനസിലാക്കിയാണ് കള്ളന്മാർ അവിടം മോഷണം നടത്തിയത്. നിർമ്മലയുടെ വീടിന്റെ വാതിൽ കരിങ്കൽ കൊണ്ട് ഇടിച്ച് തുറക്കാൻ ശ്രമം നടത്തി. ശബ്ദംകേട്ട് നിർമ്മല ഉണർന്നതോടെ തസ്ക്കരൻമാർ ഇരുട്ടിന്റെ മറവിൽ രക്ഷപ്പെടുകയായിരുന്നു. പാറശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഫോട്ടോ;ആറയൂർ പൈങ്കരവീട്ടിൽ സനൽകുമാറിന്റെ വീട്ടിൽ കയറി പണം അപഹരിച്ച കള്ളന്മാർ വീടിനുള്ളിലെ അലമാരയും സ്യൂട്ട്കെയ്സും മേശയും കുത്തിത്തുറന്ന് തുണികൾ ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ വാരിവലിച്ചെറിഞ്ഞ നിലയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |