SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

നവോത്ഥാന ശില്പോദ്യാന ക്യാമ്പ് നാളെ

Increase Font Size Decrease Font Size Print Page
lalithakala

പയ്യന്നൂർ: കേരള ലളിതകലാ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവോത്ഥാന ശിൽപോദ്യാന ക്യാമ്പിന് നാളെ കാനായി മീങ്കുഴി റിക്രിയേഷൻ സെന്ററിൽ തുടക്കമാകും.നാളെ വൈകീട്ട് അഞ്ചിന് ടി.ഐ.മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കേരള ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം ഉണ്ണിരാജ ചെറുവത്തൂർ മുഖ്യാതിഥിയും നഗരസഭ ചെയർമാൻ അഡ്വ.സരിൻ ശശി വിശിഷ്ടാതിഥിയാകും. നവോത്ഥാന കാലഘട്ടങ്ങളിലെ പ്രധാന സംഭവങ്ങൾ സിമന്റ് ശില്പകലയിലൂടെ പുനരാവിഷ്കരിക്കുന്ന ക്യാമ്പിൽ ശില്പികളായ രമേശൻ നടുവിൽ, ഷാജി മാടായി, സന്തോഷ് മാനസം, അനിൽ കാനായി, നാരായണൻ നരിക്കാംവള്ളി, ഷൈജു കൃഷ്ണൻ, ഷൈൻജിത്ത് കുഞ്ഞിമംഗലം, രാജേന്ദ്രൻ എരമം, പ്രണവ് കാരന്താറ്റിൽ, ഷിനു പാടിച്ചാൽ, കെ.ആർ.ടിനു, കൊച്ചു കുഞ്ഞിമംഗലം എന്നിവർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ ഉണ്ണികാനായി, പി.ഗംഗാധരൻ, വി.വി.ഗിരീഷ്‌കുമാർ, പി.സുരേഷ്, പി.ഭാസ്കരൻ, കെ.ജീവൻ, പി.വിനോദ്, എം.രഞ്ജിത്ത് സംബന്ധിച്ചു.ഫെബ്രുവരി അഞ്ചിന് സമാപിക്കും.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY