SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.00 PM IST

എൽ.ഡി.എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥക്ക് ഇരിട്ടിയിൽ ഉജ്വല സ്വീകരണം

Increase Font Size Decrease Font Size Print Page
irty-govindan

കേരളത്തെ എങ്ങനെയാണ് യു.ഡി.എഫ് വീണ്ടെടുക്കാൻ പോകുന്നതെന്ന് യു.ഡി.എഫ് വ്യക്തമാക്കണം:എം.വി.ഗോവിന്ദൻ

ഇരിട്ടി: കേരളത്തെ എങ്ങനെയാണ് യു.ഡി.എഫ് വീണ്ടെടുക്കാൻ പോകുന്നത് എന്നത് യു.ഡി.എഫ് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. എൽ.ഡി.എഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥക്ക് ഇരിട്ടിയിൽ നൽകിയ സ്ഥീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം കിഫ്ബി , തീരദേശ ഹൈവേ ,മയോര ഹൈവേ, നാഷ്ണൽ ഹൈവേ എന്നിവയെല്ലാം ഇല്ലാതാക്കി കൊണ്ടാണോ യു.ഡി.എഫ് കേരളത്തെ വീണ്ടെടുക്കാൻ പോകുന്നത് എന്ന് അദ്ദേഹം ചോദിച്ചു. 2016 ലെ അഴിമതിയും നാണം കെട്ട പെൺവിഷയവും കേരളത്തിലെ ജനത മറന്നിട്ടില്ല ആ ക്കാലത്തെക്കുറിച്ച് യു.ഡി.എഫ് സ്വപ്നം കണ്ട് നടക്കുകയാണ് രാജ്യത്ത് മത്രമല്ല ലോകത്തിന് പോലും മാതൃകാപരമായ വികസന നേട്ടങ്ങളാണ് എൽ.ഡിഎഫ് സർക്കാർ കേരളത്തിൽ നടത്തിയത്. അഞ്ചൂ ലക്ഷം വീടുകളാണ് കേരളത്തിലെ പാവപ്പെട്ടവ വീട്ടില്ലാത്തവർക്ക് ഉണ്ടാക്കിക്കൊടുക്കുന്നത് ഇത് ലോകത്തിന് തന്നെ മാതൃകയാണ് എല്ലാ മേഖലയിലും വലിയ വികസന നേട്ടമാണ് ഇടപക്ഷ സർക്കാർ നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ വി. ഷാജി അദ്ധ്യക്ഷത വഹിച്ചു.

പി. സന്തോഷ് കുമാർ, കെ. സനീഷ്, മാത്യൂ കുന്നപ്പള്ളി, ബാബു ഗോപിനാഥ്, കാസിം ഇരിക്കൂർ, പി.പി ദിവാകരൻ ,പി.എം. സുരേഷ് ബാബു,,കെ.കെ.രാഗേഷ്, എം.വി ജയരജൻ, പന്ന്യൻ രവീന്ദ്രൻ, ബിനോയി കുര്യൻ തുടങ്ങിയവർ പങ്കെടുത്തു

ജാഥയ്ക്ക് ഇരിട്ടിയിൽ ഉജ്വല സ്വീകരണമാണ് ലഭിച്ചത്. മുത്തുകൂടകളുടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇരിട്ടി ടൗണിൽ നിന്ന് സ്വീകരിച്ച് ഓപ്പൺ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.