SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.30 PM IST

സംയുക്തസമരസമിതി രാപകൽ നിരാഹാര സമരം

Increase Font Size Decrease Font Size Print Page
postel

കാഞ്ഞങ്ങാട് : തപാൽ ഓഫീസുകൾ വ്യാപകമായി അടച്ചു പൂട്ടുന്നതിന് എതിരെയും അശാസ്ത്രീയമായ ബിസിനസ്സ് ടാർഗറ്റുകൾക്ക് എതിരെയും തപാൽ ജീവനക്കാരുടെ സംയുക്ത സമരസമിതി കാസർകോട് ഡിവിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാപകൽ നിരാഹാര സമരം തുടങ്ങി. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് നടക്കുന്ന സമരം സി ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഡോ.വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.ജി.ദേവ് മുഖ്യ പ്രഭാഷണം നടത്തി. പി.വി.ശരത് അദ്ധ്യക്ഷത വഹിച്ചു. കെ.ഹരി സ്വാഗതം പറഞ്ഞു. എം.വിപിൻ, എം.കീർത്തികൃഷ്ണൻ , കെ.ഉണ്ണികൃഷ്ണൻ ,​പി.കിരൺ , പ്രശാന്ത് കുമാർ എന്നിവർ നിരാഹാരം അനുഷ്ഠിച്ചു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY