
പയ്യന്നൂർ: രാമന്തളി സ്മാർട്ട് വില്ലേജ് ഓഫീസിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജൻ ഓൺലൈനായി നിർവഹിച്ചു. രാമന്തളി സെൻട്രലിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ ടി.ഐ.മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ആർ.ഡി.ഒ. അരുൺ കെ.വിജയൻ, പൊതുമരാമത്ത് അസി.എക്സി.എൻജിനീയർ ആശിഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ജോയി, രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.ശശി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.ശശീന്ദ്രൻ, കെ.ശൈലജ, കെ.പി.ദിനേശൻ, എം.വി.ഗോവിന്ദൻ, വി.വി.ഉണ്ണികൃഷ്ണൻ, കരപ്പാത്ത് ഉസ്മാൻ, സി.വി.പ്രകാശൻ, ബെന്നി സെബാസ്റ്റ്യൻ, പി.പി.ബാലകൃഷ്ണൻ, വി.ടി.വിജയൻ സംസാരിച്ചു.
ആധുനിക സൗകര്യങ്ങളോടെ 55 ലക്ഷം രൂപ ചെലവഴിച്ചാണ് 122 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ സ്മാർട്ട് ഓഫീസ് ഒരുക്കിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |