
ഇരിട്ടി: 11-ാമത് സംസ്‌ഥാന സബ് ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ 26 മുതൽ മാർച്ച് 1 വരെ അങ്ങാടിക്കടവ് ഡോൺ ബോസ്കോ ആർട്‌സ് ആൻഡ് സയൻസ് കോളജ് മൈതാനിയിൽ നടക്കും.പന്ത്രണ്ട് ജില്ലകളിൽ നിന്നായി 234 പെൺകുട്ടികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കും. മാർച്ച് രണ്ടാം വാരത്തിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കേരളാ ടീമിനെയും തിരഞ്ഞെടുക്കും.26ന് രാവിലെ 9.45ന് രാജ്യസഭാ എം പി സി.സദാനന്ദൻ മാസ്റ്റർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. മത്സരങ്ങൾ രാവിലെ എഴിനും ഒൻപതിനും വൈകുന്നേരം മൂന്നിനും നാലിനുമാണ് മത്സരങ്ങൾ.26 ന് രാവിലെ ആറരക്ക് മലപ്പുറവും കോഴിക്കോടും തമ്മിലാണ് ഉദ്ഘാടനമത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |