SignIn
Kerala Kaumudi Online
Saturday, 07 March 2026 10.01 AM IST

നഗരസഭ കണ്ടെയ്നർ എം.സി.എഫ് ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
mcf

പയ്യന്നൂർ : നഗരസഭയിൽ ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ കൈകാര്യം ഉറപ്പാക്കുന്നതിനുമായി സ്ഥാപിച്ച കണ്ടെയ്‌നർ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി നഗരസഭ ചെയർമാൻ അഡ്വ. സരിൻ ശശി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ വി.ശ്യാമള അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻ വി.പി.മോഹനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. നഗരസഭയിലെ 46 വാർഡുകളിലായി 62 മിനി എം.സി എഫുകളും 33 ബോട്ടിൽ ബൂത്തുകളും നിലവിൽ പ്രവർത്തനത്തിലുണ്ട്. ഇതിന് പുറമെയാണ് കാനായി, കോത്തായിമുക്ക്, പുതിയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ കൂടി കണ്ടെയ്നർ എം.സിഎഫ് സ്ഥാപിച്ചത്. നഗരസഭ പരിധിയിലെ വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് ഹരിതകർമ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സുരക്ഷിതമായി സംഭരിച്ച് തുടർന്ന് റിസൈക്ലിംഗ് യൂണിറ്റുകളിലേക്ക് കൈമാറുന്നതിനാണ് കണ്ടെയ്‌നർ ഉപയോഗിക്കും.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.