പി.കെ.ഭാഗ്യലക്ഷ്‌മിയുടെ ചിത്രപ്രദർശനം

Saturday 16 May 2026 9:41 PM IST

പയ്യന്നൂർ:ചിത്രകാരിയും എഴുത്തുകാരിയുമായ പി.കെ.ഭാഗ്യലക്ഷ്മിയുടെ ചിത്ര പ്രദർശനം ഗാന്ധി പാർക്കിലെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. പത്മനാഭൻ ബ്ലാത്തൂരിന്റെ അദ്ധ്യക്ഷതയിൽ ചിത്രകാരൻ കെ.കെ.ആർ.വെങ്ങര ഉദ്ഘാടനം ചെയ്തു. പി.കെ.ഭാഗ്യലക്ഷ്മി ചിത്രകലയിലെ സ്ത്രീകൾ എന്ന വിഷയത്തെ അധികരിച്ച് എഴുതിയ പുസ്തകം "തീ പിടിച്ച വിരലുകൾ " സാഹിറ റഹ് മാൻ പ്രകാശനം ചെയ്തു. കണ്ണൂർ ചിത്രകലാ പരിഷത്ത് സെക്രട്ടറി പ്രിയ ഗോപാൽ ഏറ്റുവാങ്ങി. ചിത്രകാരൻ ശിവകൃഷ്ണൻ, ഡോ.രമേഷ്, സതി മധുസൂദനൻ , പ്രമോദ് അടുത്തില, ഡോ.എ.വി.സുജാത , പി.വി.സുജാത , പി.പി. ഉഷ സംസാരിച്ചു. പി.കെ. ഭാഗ്യ ലക്ഷ്മി മറുപടി പ്രസംഗം നടത്തി. രാവിലെ 10 മുതൽ വൈകീട്ട് 6 വരെയാണ് പ്രദർശന സമയം . 20 ന് സമാപിക്കും.