കാഞ്ഞങ്ങാട്: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് വിവിധസംഘടനകളുമായി സഹകരിച്ച് വിദ്യാലയങ്ങളിൽ ബാലസാഹിത്യ പുസ്തകോത്സവം സംഘടിപ്പിക്കുന്നു ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ കുട്ടികൾക്ക് കാണുവാനും പരിചയപ്പെടാനും വാങ്ങുവാനും അവസരങ്ങൾ ഒരുക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.. വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പത്മശ്രീ ബുക്സുമായി സഹകരിച്ചുകൊണ്ട് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ ഓൺലൈനിലൂടെ നിർവഹിച്ചു. വായനാവാരത്തിന്റെ ഉദ്ഘാടനം കവിയും കേന്ദ്രസാംസ്കാരിക വകുപ്പ് സീനിയർ ഫെലോയുമായ നാലപ്പാടം പത്മനാഭൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ജയൻ അദ്ധ്യക്ഷത വഹിച്ചു. ബിന്ദു ഇടയില്ലം എന്നിവർ സംസാരിച്ചു പ്രധാനാദ്ധ്യാപിക സി.സരള സ്വാഗതവും എം.കെ.പ്രിയ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |