SignIn
Kerala Kaumudi Online
Saturday, 21 September 2024 1.07 AM IST

എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ  തേജസിന് റാങ്ക് മധുരം

Increase Font Size Decrease Font Size Print Page
thejas-

കാസർകോട് : സംസ്ഥാനത്തെ എൻജിനീയറിംഗ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പുറത്തുവന്നപ്പോൾ കാസർകോടിന് റാങ്കിന്റെ മധുരം. എസ് ടി കാറ്റഗറിയിലുള്ള രണ്ട് റാങ്കിൽ ഒന്ന് കാസർകോട് നുള്ളിപ്പാടി പി. എം എസ് റോഡിലെ തേജസ്‌ ജെ കാർമലിന് ആണ് ലഭിച്ചത്.കാസർകോട് ജനറൽ ആശുപത്രിയിലെ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോക്ടർ ജനാർദ്ദന നായിക്കിന്റെയും കാസർകോട് എസ്.ബി.ഐയിലെ ബി. രൂപശ്രീയുടെയും മകനാണ് തേജസ് മികച്ച അക്കാദമി കരിയറുമായാണ് റാങ്ക് പട്ടികയിൽ ഇടം നേടുന്നത്. പത്താംതരം വരെ കാസർകോട് ചിന്മയ വിദ്യാലയത്തിലും പ്ലസ്ടുവിന് മംഗളൂരു എക്സ്പെർട്ട് പ്രീ യൂണിവേഴ്സിറ്റി കോളേജിലും ആണ് തേജസ് പഠിച്ചത്. പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ് കെമിസ്ട്രി, കണക്ക് വിഷയത്തിൽ 100 ശതമാനം മാർക്ക് വാങ്ങിയാണ് വിജയിച്ചത്. മംഗ്‌ളൂരു പ്രീ യൂണിവേഴ്സിറ്റി പഠനത്തിൽ മാത്‍സ് വിഷയത്തിൽ അന്തർദേശീയ തലത്തിൽ സ്വർണ്ണ മെഡൽ നേടിയിട്ടുണ്ട്. റാങ്ക് ലഭിച്ചതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് തേജസ് പറഞ്ഞു. സഹോദരി : ഹിമജ ഭായ് ( കാസർകോട് ചിന്മയ വിദ്യാലയം എട്ടാം തരം വിദ്യാർത്ഥി )

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, RANK
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.