കൂത്തുപറമ്പ് : ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സൈറ്റ് ഫോർ കിഡ്സ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് കണ്ണടകൾ വിതരണം ചെയ്തു. കുട്ടികളിൽ കാഴ്ച്ച വൈകല്യം കൂടി വരുന്ന സാഹചര്യത്തിലാണ് കൂത്തുപറമ്പ് ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ സൈറ്റ് ഫോർ കിഡ്സ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ സഹകരണത്തോടെയാണ് ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. പരിശോധനയിൽ കണ്ടെത്തിയ കുട്ടികൾക്കാണ് കണ്ണടകൾ വിതരണം ചെയ്തത്. പുറക്കളം റോറിംഗ് റോക്കിൽ നടന്ന ചടങ്ങ് കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഫസ്റ്റ് വൈസ് ഡിസ്ട്രിക് ഗവർണർ സി എ.രജീഷ് മുഖ്യാതിഥിയായിരുന്നു. ലയൺസ് ക്ലബ് പ്രസിഡന്റ് പി.പി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് വി.മുകുന്ദൻ, കൂത്തുപറമ്പ് ഉപജില്ല എ.ഇ.ഒ ബിജിമോൾ ., അഡ്വക്കേറ്റ് സി ചന്ദ്രൻ , സുരേഷ് ബാബു പുത്തലത്ത്, എൻ.സതീന്ദ്രൻ , കെ.ധർമ്മൻ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |