പഴയങ്ങാടി:പിലാത്തറ പഴയങ്ങാടി-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ ഓവുചാലുകൾക്ക് മുകളിൽ സ്ലാബ് ഇടുന്ന പ്രവൃത്തി ആരംഭിച്ചു. റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി 25 ലക്ഷം രൂപയാണ് സ്ലാബ് ഇടാൻ സർക്കാർ അനുവദിച്ചത്. ഓവുചാലുകൾക്ക് മുകളിൽ സ്ലാബ് ഇടാത്തതു മൂലം ഇവിടെ അപകടങ്ങൾ പതിവായിരുന്നു. കണ്ണപുരത്ത് ഓവുചാലിൽ വീണ് ഒരു കാൽനട യാത്രികനും ബൈക്ക് തെന്നിവീണ് മറ്റൊരാളും പഴയങ്ങാടി എരിപുരത്ത് ഓവുചാലിൽ വീണ് ബാങ്ക് കാഷ്യറും മരിക്കുകയും ചെയ്തു. ഓവുചാലിന് സ്ളാബ് ഇല്ലാത്ത വിഷയം എം. വിജിൻ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നാലെയാണ് പ്രവൃത്തിക്ക് ഫണ്ട് അനുവദിച്ചത്. രാമപുരം പാലത്തിന് സമീപം സുരക്ഷാ സംവിധാനമായി ക്രാഷ് ബാരിയറും റോഡ് സുരക്ഷ ബോർഡുകളും സ്ഥാപിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |