തളിപ്പറമ്പ്: സതീശൻ പാച്ചേനിയ്ക്ക് അന്ത്യാഞ്ജലികൾ അർപ്പിക്കാൻ എത്തിയത് ആയിരങ്ങൾ കെ.പി.സി.സി. അംഗം സതീശൻ പാച്ചേനിയുടെ ഭൗതിക ശരീരം മൂന്നരയോടെയാണ് പാച്ചേനിയിലെ വീട്ടിൽ എത്തിച്ചത്.
രമ്യ ഹരിദാസ് എം.പി, കഥാകൃത്ത് സി.വി.ബാലകൃഷ്ണൻ, നടൻ സന്തോഷ് കീഴാറ്റൂർ, കണ്ണൂർ മേയർ ടി.ഒ മോഹനൻ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ,ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് , ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ അഞ്ചു മണിയോടെ എച്ചിട്ട ഭൗതിക ശരീരം എത്തിച്ചു ഡി.സി.പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെ.പി.കുഞ്ഞിക്കണ്ണൻ, സോണി സബാസ്റ്റ്വൻ ടി.ജനാർദ്ദനൻ എന്നിവർ ചേർന്ന് പതാക പുതപ്പിച്ചു. എം.എൽ.എ മാരായ സജീവ് ജോസഫ്, സണ്ണി ജോസഫ് , എം. രാജഗോപാലൻ, ടി.സിദ്ധിഖ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് വേണ്ടി സി.എം. കൃഷ്ണൻ, റീത്ത് വച്ചു. വി.ടി.ബലറാം ,സി.പി.എം നേതാക്കളായ ടി.കെ. ഗോവിന്ദൻ , പി.മുകുന്ദൻ, കെ. സന്തോഷ്, ഒ.വി.നാരായണൻ, സി.പി.ഐ നേതാക്കളായ സി.പി.മുരളി,, വേലിക്കാത്ത് രാഘവൻ, പി.കെ .മുജീബ്, കോമത്ത് മുരളി, എൻ.സി.പി. സംസ്ഥാന സെക്രട്ടറിമാരായ എം.പി.മുരളി, വി.വി.കുഞ്ഞിക്കണ്ണൻ ലിഗ് നേതാക്കളായ അബ്ദുൾ കരിം ചേലേരി, എസ്.മമ്മു എന്നിവർ അന്ത്യാഞ്ജലികൾ അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |