പെരിയ: കേരള കേന്ദ്ര സർവ്വകലാശാലയിൽ ഇന്നു നടക്കുന്ന ആറാമത് ബിരുദദാന സമ്മേളന പരിപാടിയിൽ വിശിഷ്ടാതിഥികളും വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുക പരമ്പരാഗത വേഷത്തിൽ. വെള്ള നിറത്തിലുള്ള വേഷമാണ് ധരിക്കുക. മുണ്ട്, പാന്റ്, പൈജാമ, കുർത്ത, ചുരിദാർ, സാരി എന്നിവ ധരിക്കാം. ഇതിന് പുറമെ ഷാളുമുണ്ടാകും. ഏഴ് വ്യത്യസ്ത നിറത്തിലുള്ള ഷാളുകളാണ് ഒരുക്കിയിട്ടുള്ളത്. പി.ജിയും പി.ജി ഡിപ്ലോമയും, പിഎച്ച്.ഡി, യു.ജി, അദ്ധ്യാപകർ, സർവ്വകലാശാലയുടെ കോർട്ട്, എക്സിക്യുട്ടീവ് കൗൺസിൽ, ഫിനാൻസ് കമ്മിറ്റി, അക്കാഡമിക് കമ്മിറ്റി അംഗങ്ങളും വകുപ്പ് തലവന്മാരും, ഡീനുമാർ, സ്റ്റാറ്റിയൂട്ടറി ഓഫീസർമാരും വിശിഷ്ടാതിഥികളും എന്നിവർ വെവ്വേറെ നിറത്തിലുള്ള ഷാളുകളാണ് അണിയുക. ഗൗണും തൊപ്പിയുമായിരുന്നു കഴിഞ്ഞ വർഷത്തെ ബിരുദദാന ചടങ്ങിന്റെ വേഷം. 2020ൽ പരമ്പരാഗത വേഷത്തിലായിരുന്നു ബിരുദദാന ചടങ്ങ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |