കുടുംബസംഗമവും അനുമോദനവും
Wednesday 22 January 2025 12:11 AM IST
കാഞ്ഞങ്ങാട്: കാസർകോട്ട് നടക്കുന്ന 'വെളിച്ചം' സംസ്ഥാന സംഗമത്തിന്റെ ഭാഗമായി കെ.എൻ.എം മർക്കസുദ്ദവ കാഞ്ഞങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. വടകര മുക്ക് ഇബ്രാഹിമിന്റെ ഭവനത്തിൽ നടന്ന സംഗമം കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗൺസിലർ കെ.കെ. ജാഫർ ഉദ്ഘാടനം ചെയ്തു. ഹാഫിസ് മഷ്ഹൂദ്, ഫുൾ എ പ്ലസ് ജേതാവ് ഹിബാ സമദ് എന്നിവരെ ആദരിച്ചു. എം.ജി.എം സംസ്ഥാന സെക്രട്ടറി ആയിഷ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ഡോ. അബൂബക്കർ, അബ്ദുറഊഫ് മദനി, ബഷീർ പട്ള, അബൂബക്കർ സിദ്ദിഖ്, ഷാഹുൽ ഹമീദ്, സുബൈദ ടീച്ചർ, ഖമറുന്നിസ, റുക്സാന, ഫാത്തിമ എന്നിവർ പ്രസംഗിച്ചു. ഇബ്രാഹിം വടകര മുക്ക് സ്വാഗതവും അഹമ്മദ് നന്ദിയും പറഞ്ഞു.