പാലിയേറ്റീവ് ദിനാചരണം

Wednesday 22 January 2025 12:19 AM IST
കിടപ്പു രോഗികൾക്കുള്ള സ്‌നേഹോപഹാരം കൈമാറുന്നു

തൃക്കരിപ്പൂർ: കിടപ്പ് രോഗികളുമായി സ്നേഹവും പ്രയാസങ്ങളും പങ്കുവെച്ചും മൻമോഹൻ സിംഗ് സ്നേഹോപഹാര വിതരണ പരിപാടി. ഉദിനൂരിൽ കഴിഞ്ഞ നാല് വർഷമായി പ്രവർത്തിച്ചു വരുന്ന മഹാത്മാ പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ചാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പേരിൽ പരിപാടി സംഘടിപ്പിച്ചത്. പടന്ന ഗ്രാമപഞ്ചായത്തിലെ എട്ടു മുതൽ പതിനൊന്നു വാർഡുകളിലെ അമ്പതോളം കിടപ്പുരോഗികൾക്കാണ് സ്നേഹോപഹാരം നൽകിയത്. പരത്തിച്ചാലിലെ എ.ബി. യൂസുഫ് ഹാജിക്ക് സ്നേഹോപഹാരം നൽകി സൊസൈറ്റി രക്ഷാധികാരി ടി. രാഘവൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്‌ കെ.വി ജതീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി അനിൽകുമാർ, പി.വി അനിൽകുമാർ, സി. സുരേഷ്, കെ.വി ശ്രീകല, പി. ഇന്ദിര, പി. ബാബു എന്നിവർ സംസാരിച്ചു.