കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചെമ്മട്ടംവയൽ യൂണിറ്റ് വാർഷിക സമ്മേളനം കാരാട്ട് വയൽ പെൻഷൻ ഭവനിൽ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ മഹമൂദ് മുറിയനാവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ. രാധ പതാക ഉയർത്തി. സെക്രട്ടറി കെ.വി കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം വി.വി ബാലകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്. ഗോപാലകൃഷ്ണൻ മെഡിസെപ്പ് ക്ലാസ്സ് എടുത്തു. പ്രവർത്തന റിപ്പോർട്ട്, വരവ് - ചെലവ് കണക്ക് എന്നിവ സെക്രട്ടറി കെ.വി കുഞ്ഞികൃഷ്ണൻ അവതരിപ്പിച്ചു. പി.വി കമലാക്ഷി, കെ. ചന്ദ്രശേഖരൻ, കെ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെ. കുഞ്ഞിക്കണ്ണൻ സ്വാഗതവും എം.രാമചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. ഭാരവാഹികളായി കെ. രേണക (പ്രസിഡന്റ്), ബി. ഭാസ്കരൻ (സെക്രട്ടറി), ടി.ടി.വി ലീല (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |