SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.29 PM IST

ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ധർണ്ണ

Increase Font Size Decrease Font Size Print Page
dharna
കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ധർണ്ണ ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് പി.വി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ കാണിക്കുക, വൈദ്യുതി നിയമഭേദഗതി നീക്കം ഉപേക്ഷിക്കുക, കുടിശ്ശിക ഡി.എ അനുവദിക്കുക, ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുക, തടഞ്ഞുവച്ചിരിക്കുന്ന എല്ലാ പ്രമോഷനുകളും ഉടൻ നടത്തുക, വിജിലൻസിനെ ഉപയോഗിച്ച് ജീവനക്കാരെ മോശമായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കാഞ്ഞങ്ങാട് ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിവിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം ധർണ്ണ സംഘടിപ്പിച്ചു. എം. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് പി.വി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എം. അഷറഫ്, സുരേശൻ, മനോജ്, ഉദയകുമാർ, സന്തോഷ് എന്നിവർ സംസാരിച്ചു. കെ. അനിൽ കുമാർ സ്വാഗതവും ജലീൽ കാർത്തിക നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KASARGOD, DHARNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY