SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.35 PM IST

ജോയിന്റ് കൗൺസിൽ മേഖല സമ്മേളനം

Increase Font Size Decrease Font Size Print Page
joint
ജോയിന്റ് കൗൺസിൽ കാഞ്ഞങ്ങാട് മേഖല സമ്മേളനം സംസ്ഥാന സെക്രട്ടറി നരേഷ് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞങ്ങാട്: മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് അടിയന്തരമായി പ്രവർത്തന സജ്ജമാക്കണമെന്ന് ജോയിന്റ് കൗൺസിൽ കാഞ്ഞങ്ങാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. മടിക്കൈ കുഞ്ഞിക്കണ്ണൻ സ്മാരക ഹാളിൽ സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി നരേഷ് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ മേഖലാ സെക്രട്ടറി പി. സനൂപ് റിപ്പോർട്ടും എം.സി ഷഫീർ വരവുചെലവ് കണക്കും ജില്ലാ പ്രസിഡന്റ് ജി. സുരേഷ് ബാബു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സെക്രട്ടറി ബാനം ദിവാകരൻ, ജോയിന്റ് സെക്രട്ടറി റിജേഷ്, സംസ്ഥാന കൗൺസിൽ അംഗം റിജേഷ് എന്നിവർ സംസാരിച്ചു. പി. കവിത രക്തസാക്ഷി പ്രമേയവും നാമദേവൻ അനുശോചന പ്രമേയവും മാധവ രഞ്ജിത്ത് പ്രമേയവും അവതരിപ്പിച്ചു. പ്രസിഡന്റ് പി.എം വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. പി.പി. അനിൽകുമാർ നന്ദി പറഞ്ഞു.

TAGS: LOCAL NEWS, KASARGOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY